Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seva Sangkat

Thiruvananthapuram

സ​ത്യ​സാ​യി സേ​വാ​സം​ഘ​ട​ന കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി

പേ​രൂ​ര്‍​ക്ക​ട: ആ​റ്റു​കാ​ല്‍ ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം സ​ത്യ​സാ​യി സേ​വാ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ചു.

വി​വി​ധ ഔ​ഷ​ധ കൂ​ട്ടു​ക​ള്‍ ഇ​ട്ടു​തി​ള​പ്പി​ച്ചാ​റി​യ വെ​ള്ള​മാ​ണു ഭ​ക്ത​ര്‍​ക്ക് കു​ടി​ക്കാ​നാ​യി ന​ല്‍​കു​ന്ന​ത്. ക്യൂ​വി​ല്‍ നി​ല്‍​ക്കു​ന്ന ഭ​ക്ത​ര്‍​ക്കു കാ​നു​ക​ളി​ല്‍ വെ​ള്ളം ശേ​ഖ​രി​ച്ച് എ​ത്തി​ക്കു​ന്നു​ണ്ട്. എ​ല്ലാ വ​ര്‍​ഷ​വും ഉ​ത്സ​വ​ത്തി​നു പ​ത്തു​ദി​വ​സ​വും ഇ​ത്ത​ര​ത്തി​ല്‍ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ക്കു​ന്നു​ണ്ട്.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ജി. വി​നോ​ദ് ബാ​ബു, സ്റ്റേ​റ്റ് പോ​യി​ന്‍റ് ഓ​ഫ് കോ​ണ്‍​ടാ​ക്ട് ഒ.​പി. സ​ജീ​വ് കു​മാ​ര്‍, ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​ണി​ക്കു​ട്ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. സ​ത്യ​സാ​യി സേ​വാ സം​ഘ​ട​ന​യു​ടെ മ​ഹി​ള വി​ഭാ​ഗം, യു​വ​ജ​ന വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്നു​ണ്ട്.

Latest News

Up